gggg

ഷോട്ട് പുളിക്കത്ര നീരണിയല്‍ LIVE ..

കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടൻ ജലോത്സവ പ്രേമികൾക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര ‘ ജൂലൈ 27 ന് 10 ന് നീരണിയും.നവതി നിറവിൽ നടക്കുന്ന നീരണിയൽ ചടങ്ങ് ആഘോഷമാക്കുവാൻ ലക്ഷ്യമിട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.

ഒരു നൂറ്റാണ്ടിനുള്ളിൽ ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ 4 കളിവള്ളങ്ങൾ നിർമിച്ച് ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കും.

നീരണിയൽ ചടങ്ങിന് മുന്നോടിയായി നടക്കുന്ന കൂദാശ ചടങ്ങുകൾക്ക് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത നേതൃത്വം നൽകും. പൊതു സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം ചെയ്യും. ആർ .രാജേഷ് എം.എൽ .എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നീരണിയൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള റിപ്പോർട്ട് അവതരിപ്പിക്കും.

ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും. ഫോം മാറ്റിംങ്ങിസ് ചെയർമാൻ കെ.ആർ ഭഗീരഥൻ ആദ്യ തുഴച്ചിൽ ഫ്ലാഗ് ഓഫ് ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് പ്രതിഭാ പുരസ്ക്കാരം വിതരണം ചെയ്യും. എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നവതി സ്മാരക ജീവകാരുണ്യ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. കമാൻഡർ ജയ് ചാക്കോ ഇലഞ്ഞിക്കൽ ഏറ്റവും മുതിർന്ന തുഴച്ചിൽക്കാരെ ആദരിക്കും.

ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഷോട്ട് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. ആർപ്പൂക്കര ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ.സി.ലാൽ ടീം അംഗങ്ങളെ പരിചയപെടുത്തും. പുതിയ ഷോട്ട് പുളിക്കത്രയുടെ ശില്പി സാബു നാരായണൻ ആചാരിയ്ക്ക് മോളി ജോൺ പുളിക്കത്ര ഉപഹാരം നല്കും.